ബിഹൈൻഡ് ദി കർട്ടൺ തീയ്യേറ്റർ ഗ്രൂപ്പ് എട്ടാമത് സംസ്ഥാനതല പുരസ്കാരങ്ങൾ വിതരണം ചെയ്തു

kpaonlinenews

മുല്ലക്കൊടി: ബിഹൈൻഡ് ദി കർട്ടൺ തീയ്യേറ്റർ ഗ്രൂപ്പ് കണ്ണൂർ 8 -മത് സംസ്ഥാനതല പുരസ്കാരങ്ങൾ വിതരണം ചെയ്തു.
കൊളച്ചേരി മുല്ലക്കൊടി ബാങ്ക് ഹാളിൽ നടന്ന പുരസ്കാര വിതരണ ചടങ്ങ് എം.വി ഗോവിന്ദൻ മാസ്റ്റർ
എംഎൽഎ ഉദ്ഘാടനം ചെയ്തു. വിവി മോഹനൻ അധ്യക്ഷത വഹിച്ചു. നാടകരചനക്കുള്ള സാഹിത്യശ്രി പുരസ്കാരം ശ്രീധരൻ സംഘമിത്ര ( കണ്ണൂർ ), നാടക പ്രതിഭ പുരസ്കാരം സുജാത ജനനേത്രി ( തൃശൂർ) യുവ നാടക പ്രതിഭ പുരസ്കാരം അരുൺലാൽ ( പാലക്കാട്) ഗുരുപൂജ പുരസ്കാരം ശില്പി കെ കെ ആർ വെങ്ങര എന്നിവർക്ക് സിനിമാ താരം പി.പി കുഞ്ഞികൃഷ്ണൻ വിതരണം ചെയ്തു. സിനിമാ സീരിയൽ താരം ഉണ്ണിരാജ് ചെറുവത്തൂർ, സോപാനസംഗീതജ്ഞൻ പയ്യന്നൂർ കൃഷ്ണമണി മാരാർ, ഏഷ്യാനെറ്റ് മുൻഷി ഫെയിം ബിജു ഇരിണാവ് , എന്നിവർ പങ്കെടുത്തു. കെ.സി ഹരികൃഷ്ണൻ , ശ്രീധരൻ സംഘമിത്ര ,കെ.കെആർ വെങ്ങര ,സുജാത ജനനേത്രി തുടങ്ങിയവർ സംസാരിച്ചു.
ഏകപാത്ര നാടകങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറി

Share This Article
error: Content is protected !!