കമ്പിൽ : ഐക്യ ജനാധിപത്യ മുന്നണി കണ്ണൂർ ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി ശ്രീ. കെ സുധാകരന്റെ വിജയത്തിന് വേണ്ടിയുള്ള യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം കമ്പിൽ ടൗണിൽ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും യു ഡി എഫിന്റെ മുതിർന്ന നേതാവുമായ എം മമ്മു മാസ്റ്റർ നിർവ്വഹിച്ചു. യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം അബ്ദുൽ അസീസ് അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി മെമ്പർ കെ.എം ശിവദാസൻ, യു.ഡി.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം നിരീക്ഷകൻ എൻ.യു ശഫീഖ് മാസ്റ്റർ, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.ടി.പി ആറ്റക്കോയ തങ്ങൾ, ട്രഷറർ പി.പി.സി മുഹമ്മദ് കുഞ്ഞി, യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ മൻസൂർ പാമ്പുരുത്തി, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സജിമ, പഞ്ചായത്ത് മെമ്പർ കെ.പി അബ്ദുൽ സലാം, എം അനന്തൻ മാസ്റ്റർ, മുനീർ മേനോത്ത്, സുനിത അബൂബക്കർ, കെ.പി മുസ്തഫ, പി.കെ പ്രഭാകരൻ മാസ്റ്റർ, പി യൂസുഫ് പള്ളിപ്പറമ്പ്, പി.കെ രഘുനാഥൻ തുടങ്ങിയവർ സംസാരിച്ചു. യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എം.കെ സുകുമാരൻ സ്വാഗതവും, വൈസ് ചെയർമാൻ ടി.പി. സുമേഷ് നന്ദിയും പറഞ്ഞു
യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നമ്പർ
+918289965945 ( ദാമോദരൻ കൊയിലേരിയൻ)