മയക്കുമരുന്ന് കേസിൽ പ്രതിക്ക് 11 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

kpaonlinenews

കണ്ണൂർ: മയക്കുമരുന്ന് കേസിൽ പ്രതിക്ക് 11 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷിച്ചു.തലശേരി കോട്ടയം എരുവട്ടി സ്വദേശി ഉമാ നിവാസിൽ കുന്നിന് മീത്തൽ മുഹമ്മദ് ഷാനിലിനെയാണ് കോടതി ശിക്ഷിച്ചത്.
2022 ഒക്ടോബർ 6ന് രാത്രി 10 മണിക്ക് തോട്ടടയിൽ വെച്ച് ടിയാഗോകാറിൽ കടത്തുകയായിരുന്ന
191 എൽ.എസ്.ഡി. സ്റ്റാമ്പുകൾ, 6.4 ഗ്രാം മാരക ലഹരിമരുന്നായ മെത്താംഫിറ്റാമിൻ എന്നിവയുമായി എക്സൈസ് സംഘം പിടികൂടിയ കേസിലാണ് കോടതി വിധി.അന്നത്തെ
കണ്ണൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നത്.
ജുഡീഷ്യൽകസ്റ്റഡിയിലിരിക്കെ
കണ്ണൂർ അസിസ്റ്റൻ്റ് കമ്മീഷണർ ആയിരുന്നടി.രാഗേഷ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ വടകര അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് (എൻ.ഡി.പി. എസ് സ്പെഷ്യൽ ) കോടതി വിചാരണ പൂർത്തിയാക്കുകയും പ്രതിക്ക്
11 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു.

Share This Article
error: Content is protected !!