വെൽഫെയർ പാർട്ടി ജനകീയ  പ്രക്ഷോഭം നടത്തി.

kpaonlinenews

കണ്ണൂർ : ‘സി.എ.എ. നിയമം നടപ്പിലാക്കാൻ അനുവദിക്കില്ല’ എന്ന് പ്രഖ്യാപിച്ച് ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുന്നിൽ വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി ജനകീയ പ്രക്ഷോഭം നടത്തി. സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സാദിഖ്‌ ഉളിയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഡോ. സുരേന്ദ്രനാഥ്, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കസ്തൂരിദേവൻ, ദാമോദരൻ, കുഞ്ഞമ്പു കല്യാശ്ശേരി, പദ്മനാഭൻ മൊറാഴ, കെ.എസ്.ടി.എം. സംസ്ഥാന പ്രസിഡന്റ് സി.പി. റഹ്ന, പള്ളിപ്പം പ്രസന്നൻ, ചന്ദ്രൻ, സി.കെ. മുനവ്വിർ, സി. ഇംതിയാസ്, ടി.പി. ജാബിദ, ഷാജഹാൻ എന്നിവർ സംസാരിച്ചു.

Share This Article
error: Content is protected !!