മതസൗഹാർദ്ദം വിളിച്ചോതി കണ്ണാടിപ്പറമ്പ് എൽപി സ്കൂളിൽ ഈഫ്താർ വിരുന്ന് സംഘടിപ്പിച്ചു

kpaonlinenews

കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് എൽപി സ്കൂളിൽ മതസൗഹാർദം വിളിച്ചോതി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു .വൈകുന്നേരം ആറുമണിക്ക് സംഘടിപ്പിച്ച പരിപാടിയിൽ സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കുചേർന്നു കുട്ടികളുടെ വീട്ടിൽ തന്നെ കൊണ്ടുവന്ന പലഹാരങ്ങളും പഴവർഗങ്ങളും ഈഫ്താർ വിരുന്നിനെ പ്രൗഢമാക്കി കൂടാതെ സ്കൂളിൽ നിന്ന് തന്നെ തയ്യാറാക്കിയ ചിക്കൻ കറിയും പത്തലും കല്ലുമ്മക്കായും ഇഫ്താർ വിരുന്ന് രുചി കൂട്ടി. സ്കൂളിൽ ആദ്യമായി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ നിരവധി രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും പങ്കുചേരുന്നു. മുഴുവൻ രക്ഷിതാക്കളും അവരവരുടെ വീട്ടിൽ നിന്ന് തയ്യാറാക്കിയ വിഭവങ്ങൾ രുചി വൈഭവത്തിന്റെ മികവ് വിളിച്ചോതി പരിശുദ്ധ റംസാൻ മാസത്തിൽ സംഘടിപ്പിച്ച പരിപാടി കുട്ടികളുടെ പങ്കാളിത്തവും രക്ഷിതാക്കളുടെ സഹകരണവും കൊണ്ട് ഏറെ വിഭവസമ്പന്നമായി. പലഹാരങ്ങളായ പത്തൽ , കല്ലുമ്മക്കായ , പഴം പൊരി, സാൻവിച്ച്, ഉണ്ടപ്പൊരി, പത്തിരി തുടങ്ങിയവയും ബത്തക്ക , മുന്തിരികൾ, ഈന്തപ്പഴം ,ആപ്പിൾ ,നാരങ്ങ, തുടങ്ങി പഴങ്ങളുടെ വൈവിധ്യമാർന്ന രുചികളും കുട്ടികളുടെ വായിൽ കൊതി നിറച്ചു. ചടങ്ങിൽ വാർഡ് മെമ്പറും നാറാത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ കാണി ചന്ദ്രൻ സ്കൂൾ പ്രധാനാധ്യാപിക പി .ശോഭ സ്കൂൾ പി.ടി.എ. പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി പാറപ്പുറം മദർ പി.ടി.എ പ്രസിഡണ്ട് മഞ്ജു സുധീഷ് പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുംഅധ്യാപികമാരായ കെ.വി. നിഷ , രമ്യാരാജൻ, നസീമ പി. ഹസീന, ബീന എന്നിവർ നേതൃത്വം നൽകി.

Share This Article
error: Content is protected !!