പഴയ വാട്ടർ ടാങ്ക് ഓർമയായി

kpaonlinenews
By kpaonlinenews 1

കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ ക്ഷേത്രപറമ്പിൽ സ്ഥിതി ചെയ്യുന്ന തീർത്തും
അപകടാവസ്ഥതയിലായിരുന്ന വാട്ടർ ടാങ്ക് പൊളിച്ചുമാറ്റി. അഞ്ചു പതിറ്റാണ്ടോളം പഴക്കമുള്ള ടാങ്കിൻ്റെ അപകടാവസ്ഥയെ പറ്റി നിരന്തരം പരാതികൾ ഉയരുകയും ആയതിനെ തുടർന്ന് നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.രമേശൻ, സിക്രട്ടറി, അസി: എഞ്ചിനിയർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കുകയും ദേവസ്വം അധികൃതരുമായി ചർച്ചകൾ ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ മലബാർ ദേവസ്വം അസി: കമ്മീഷണർ സ്ഥലം സന്ദർശിച്ച് പുതിയ ടാങ്ക് നിർമിക്കുന്നതിനുള്ള അനുമതി നൽകിയിരുന്നു.മലപ്പുറം മേൽമുറി സ്വദേശി ആഷിഖും യുനിസും സംഘവുമാണ് ടാങ്ക് സുരക്ഷിതമായി പൊളിച്ചുമാറ്റിയത്. പള്ളേരി, ആറാംപീടിക, മാതോടം ലക്ഷംവീട് കോളനിയിലുള്ള എഴുപതോളം കുടുംബങ്ങൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.26 ലക്ഷം രൂപ ചിലവിൽ പുതിയ വാട്ടർ ടാങ്ക് ദേവസ്വം ഭൂമിയിൽ തന്നെ തൊട്ടടുത്തായി നിർമിച്ചിട്ടുണ്ട്.

വീഡിയോ

https://www.youtube.com/shorts/jbEP8UyS_fc

Share This Article
error: Content is protected !!