യുവാവിനെ വധിക്കാൻ ശ്രമം സഹോദരനെതിരെ കേസ്

kpaonlinenews


കണ്ണൂർ : വാക്തർക്കത്തിനിടെ യുവാവിനെ സ്റ്റീൽ ജഗ്ഗ് കൊണ്ട് തലക്കും നെറ്റിയിലും അടിച്ച് കൊലപ്പെടുത്താൻ ശ്രമം പരാതിയിൽ ടൗൺ പോലീസ് വധശ്രമത്തിന് കേസെടുത്തു. കക്കാട് അരയാൽത്തറക്ക് സമീപത്തെ സരോവരത്തിലെ രവീന്ദ്ര ൻ്റെ മകൻ സാരംഗിൻ്റെ (41) പരാതിയാണ് സഹോദരൻ നിതേഷിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തത്. 25 ന് തിങ്കളാഴ്ച രാത്രി 9.30 ന് ആയിരുന്നു സംഭവം. തലക്കും നെറ്റിക്കും പരിക്കേറ്റപരാതിക്കാരൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Share This Article
error: Content is protected !!