ഇൻഷൂറൻസ് തുക തട്ടിയെടുക്കാൻ വ്യാജ ഡ്രൈവിംഗ് ലൈസൻസ് പ്രതിക്കെതിരെ കേസെടുത്തു

kpaonlinenews

ശ്രീകണ്ഠാപുരം: വാഹനാപകട ഇൻഷൂറൻസ് ക്ലയിം ലഭിക്കാൻ വ്യാജ ഡ്രൈവിംഗ് ലൈസൻസ് നിർമ്മിച്ച് ഹാജരാക്കി പണം തട്ടിയെടുക്കാൻ ശ്രമം പരാതിയിൽ പോലീസ് കേസെടുത്തു. ഇൻഷൂറൻസ് കമ്പനി സ്ഥാപനത്തിലെ ജീവനക്കാരൻആലപ്പുഴ മാവേലിക്കരയിലെ പി.എസ്.സന്ദീപിൻ്റെ പരാതിയിലാണ് ശ്രീകണ്ഠാപുരം ചെരിക്കോട് സ്വദേശി ബിജു പി.മാത്യുവിനെതിരെ പോലീസ് കേസെടുത്തത്.2016 സപ്തംബർ 4ന് ചെങ്ങളായി ചേരൻ കുന്നിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ ശ്രീകണ്ഠാപുരം പോലീസ് രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 1212/2016-ലെ കുറ്റപത്രം സമർപ്പിച്ച കേസിലാണ് ഇൻഷൂറൻസ് ക്ലയിം ലഭിക്കുന്നതിന് പ്രതി വ്യാജ ഡ്രൈവിംഗ് ലൈസൻസ് നിർമ്മിച്ച് അസൽ രേഖയായി തെറ്റിദ്ധരിപ്പിച്ച് കോടതിയിൽ സമർപ്പിച്ചത്. തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Share This Article
error: Content is protected !!