ഇഫ്താർസംഗമം

kpaonlinenews

കണ്ണൂർ : ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമിതി സംഘടിപ്പിച്ച ഇഫ്താർസംഗമം സ്ഥാനാർഥികളായ എം.വി. ജയരാജന്റെയും കെ. സുധാകരന്റെയും കൂടിച്ചേരലിെൻറ വേദിയായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആദ്യമായാണ് രണ്ടുപേരും ഒരു വേദിയിൽ ഒരുമിച്ചിരുന്നത്.

സംഗമം സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. കഥാകാരൻ ടി. പത്മനാഭൻ മുഖ്യ പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡൻറ് പി.കെ. മുഹമ്മദ് സാജിദ് നദ്വി അധ്യക്ഷത വഹിച്ചു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ മുസ്‌ലിഹ് മഠത്തിൽ, അഡ്വ. സന്തോഷ് കുമാർ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻറ് അഡ്വ. അബ്ദുൽ കരീം ചേലേരി, ഫാ. ക്ലാരൻസ് പള്ളിയത്ത്, യു.പി. സിദ്ദീഖ്, ടി.പി. മുഹമ്മദ് ശമീം, ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ േജാർജ്, സി.പി.ഐ. ജില്ലാ സെക്രട്ടറി സി.പി. സന്തോഷ്, സി.കെ. അബ്ദുൽ ജബ്ബാർ തുടങ്ങിയവർ പങ്കെടുത്തു.

Share This Article
error: Content is protected !!