ഇലക്ഷൻ പെരുമാറ്റച്ചട്ടം, റിലീഫ് കിറ്റ് വിതരണം മാറ്റി വെച്ചു

kpaonlinenews

നിടുവാട്ട് : വർഷങ്ങളായി നിടുവാട്ട് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴിൽ ചെറിയ പെരുന്നാൾ പ്രമാണിച്ച് പ്രദേശത്തുടനീളം നൽകി വരുന്ന റിലീഫ് കിറ്റ് വിതരണം വലിയ പെരുന്നാളിലേക്ക് മാറ്റിയതായി ഇന്ന് (25-03-2024) ചേർന്ന യോഗത്തിൽ കമ്മിറ്റി അറിയിച്ചു.
നിലവിൽ 40 വർഷത്തിലേറെയായി പ്രദേശത്തുടനീളം നിടുവാട്ട് ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാഖാ GCC-KMCC പ്രതിനിധികളുടെയും നാട്ടുകാരുടെയും സഹായ സഹകരണത്തോടെ നടത്തി വരുന്ന ചെറിയ പെരുന്നാൾ റിലീഫ് കിറ്റ് വിതരണം ഈ വർഷം പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇലക്ഷൻ കമ്മീഷന്റെ പെരുമാറ്റച്ചട്ടം മാനിച്ചാണ് വലിയ പെരുന്നാളിലേക്ക് മാറ്റിയത് എന്ന് കമ്മിറ്റി വ്യക്തമാക്കി. ഈ നിലപാടുമായി മുഴുവൻ പ്രദേശ വാസികളും സഹകരിക്കണമെന്നും സെക്രട്ടറി കൂട്ടിച്ചേർത്തു.

Share This Article
error: Content is protected !!