കൽപറ്റ∙ കളിക്കുന്നതിനിടെ പന്ത് തൊണ്ടയിൽ കുരുങ്ങി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. വയനാട് ചെന്നലോടാണ് സംഭവം. എളങ്ങോളി ജലീലിന്റെ മകൻ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം.
സംഭവം നടന്ന ഉടനെ കുട്ടിയെ ആദ്യം പടിഞ്ഞാറത്തറയിലെയും പിന്നീട് കൽപറ്റയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.