വയർമാൻ ദിനം ആചരിച്ചു.

kpaonlinenews

മുല്ലക്കൊടി:
കെ ഈ ഡബ്ല്യൂ എസ് എ (KEWSA)മയ്യിൽ യൂണിറ്റ് മാർച്ച്‌ 24 വയർമാൻ ദിനം ആചരിച്ചു.രാവിലെ യൂണിറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ പതാക വന്ദനം നടത്തി.
നിരന്തരം നിർധനകുടുംബങ്ങൾക്കുള്ള സഹായ ഹസ്തം എന്നുള്ളനിലയിൽ നടത്തുന്ന “ഇത്തിരി സഹായം ഒത്തിരി വെളിച്ചം “പദ്ധതിയിൽ ഉൾപ്പെടുത്തി മുല്ലക്കൊടി കുറ്റിച്ചിറയിലുള്ള പി എസ് വില്ല്യംസ്, സിന്ധു സി ആർ എന്നവരുടെ കുടുംബത്തിന് ലഭിച്ച ലൈഫ് ഭവനത്തിന്റെ വയറിംഗ് ജോലികൾ ആദ്യ ഘട്ടം പൂർത്തിയാക്കി.
ഷിബു പി പി, രതീഷ്, ഗണേശൻ, സുശാന്ത് കെ എം, സദാനന്ദൻവാരക്കണ്ടി, സോജു എൻ വി, സുഭാഷ് കെ സി, സനൽ, സുധാകരൻ, ഷൈജു എ പി തുടങ്ങിയവർ പങ്കെടുത്തു.

Share This Article
error: Content is protected !!