മെഡിക്കല്‍ കോളേജ് കാമ്പസില്‍ നോമ്പുതുറ കൗണ്ടറുമായി സി.എച്ച്.സെന്റര്‍

kpaonlinenews

പരിയാരം: മെഡിക്കല്‍ കോളേജിലെത്തുന്ന എണ്ണൂറോളം പേര്‍ക്ക് നോമ്പുതുറ വിഭവങ്ങളുമായി സി.എച്ച്.സെന്റര്‍ വനിത വളണ്ടിയര്‍മാര്‍.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നോമ്പ് മുറിക്കാനും നോമ്പ് തുറക്കാനുമുള്ള വിഭവങ്ങള്‍ ജ്യൂസ്, പഴങ്ങള്‍, ബിരിയാണി എന്നിവ ഉള്‍പ്പെടെയാണ് ഇവിടെ വിതരണം ചെയ്യുന്നത്. 

കൂടുതല്‍ വിപുലമായി ഇതിനായി പ്രത്യേക കൗണ്ടര്‍ തന്നെ ഈ വര്‍ഷം ആരംഭിച്ചിട്ടുണ്ട്. 

ജാതി മത രാഷ്ട്രീയ പരിഗണനകളില്ലാതെ മെഡിക്കല്‍ കോളേജിലെ നൂറ് കണക്കിന് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും രാത്രി ഭക്ഷണവും നോമ്പ് കാലത്തും അല്ലാത്തപ്പോഴും മുടക്കമില്ലാതെ നല്‍കി വരുന്നു. 

പതിവില്‍ നിന്ന് വിഭിന്നമായി ഈ വര്‍ഷം നോമ്പ് തുറക്കാനുള്ള ഭക്ഷണം (ദിവസം 800 ല്‍ പരം പേര്‍ക്ക്) സി.എച്ച്.സെന്റര്‍ പരിധിയിലെ 5 മണ്ഡലങ്ങളിലെ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സ്പോണ്‍സര്‍ ചെയ്താണ് നല്‍കി വരുന്നത്. 

ഇതിനായി നൂറിലേറെ വനിതാ ലീഗിന്റെ വളണ്ടിയര്‍മാര്‍ ദിനംപ്രതി പ്രവര്‍ത്തിക്കുന്നുണ്ട്. 

എല്ലാ ദിവസവും വൈകുന്നേരം 5 മുതല്‍ 5.45 വരെയാണ് നോമ്പുതുറ കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്

Share This Article
error: Content is protected !!