കളം നിറഞ്ഞ് യുഡിഎഫ് സ്ഥാനാര്‍ത്ഥി

kpaonlinenews

കണ്ണാടിപറമ്പ: വിശുദ്ധ വാരാചരണത്തിന്റെ തുടക്കം കുറിക്കുന്ന ഓശാന ഞായറാഴ്ച ദേവാലയങ്ങളില്‍ സന്ദര്‍ശനം നടത്തി. വിശ്വാസികളെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍ തിരഞ്ഞെടുപ്പ് പര്യടനം തുടങ്ങിയത്. അഴീക്കോട് നിയോജക മണ്ഡലത്തിലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പര്യടനം. രാവിലെ കണ്ണൂര്‍ ബര്‍ണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രല്‍ ദേവാലയത്തിലെത്തി വോട്ട് അഭ്യർത്ഥിച്ചു . തുടര്‍ന്ന് കൊറ്റാളി,കാട്ടാമ്പള്ളി ,മന്ന മായ്ച്ചാന്‍ കുന്ന് എന്നിവിടങ്ങളിലെ കുടുംബം സംഗമങ്ങളില്‍ പങ്കെടുത്തു.

നാറാത്ത് പഞ്ചായത്ത് കണ്‍വെന്‍ഷനിലും അദ്ദേഹം പങ്കെടുത്തു. പാപ്പിനിശ്ശേരി, വളപട്ടണം, മൈലാടത്തടം,അഴിക്കോട് നീര്‍ക്കടവ്,അലവില്‍,ചാലാട് എന്നിവിടങ്ങളില്‍ പര്യടനം നടത്തി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. രണ്ടാം ഘട്ട പ്രചരണത്തില്‍ പരമാവധി വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യാര്‍ത്ഥിക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യം.

കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ ജനദ്രോഹ ഭരണവും കണ്ണൂര്‍ മണ്ഡലത്തില്‍ എംപിയായിരിക്കെ കെ.സുധാകരന്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും വോട്ടര്‍മാരെ നേരില്‍ കണ്ട് വിവരിച്ചാണ് യുഡിഎഫ് ജനങ്ങള്‍ക്ക് ഇടയിലേക്ക് ഇറങ്ങുന്നത്. വരുംദിവസങ്ങളില്‍ ബൂത്ത്തലത്തില്‍ ഭവനസന്ദര്‍ശനം ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് പരിപാടികളുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ കൂടുതല്‍ സജീവമാകും. നേതാക്കളായ അഡ്വ.മാർട്ടിൻ ജോർജ്ജ്,അഡ്വ.കരീം ചേലേരി,അള്ളാംകുളം മുഹമ്മദ്,സി.പി റഷീദ്,സി.എ അജീർ,കെ.ബാലകൃഷ്ണൻ മാസ്റ്റർ,കൂക്കിരി രാജേഷ്, ബിജു ഉമ്മർ,കയക്കുൽ രാഹുൽ,വി പി അബ്ദുൽ റഷീദ്,പി. മുഹമ്മദ്‌ ഷമ്മാസ്,പി ഒ ചന്ദ്രമോഹൻ,യു.ഹംസ ഹാജി,കെ ബാബു,മഹമൂദ് കാട്ടാമ്പള്ളി,ഉഷ കുമാരി,വി മഹ്മൂദ്,വി വമ്പൻ വളപട്ടണം, അഷറഫ് വളപട്ടണം, ജലീൽ ഹാജി എന്നിവർ സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു

പരാജയ ഭീതി സിപിഎമ്മിനെയും ബിജെപിയേയും അക്രമത്തിന്റെ പാതയിലേക്ക് നയിക്കുകയാണെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പിടി മാത്യു, ജില്ലാ കണ്‍വീനര്‍ അബുദുള്‍ കരീം ചേലേരിയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.കണ്ണൂര്‍ ഉളിക്കല്‍ മണിപ്പാറയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണ ബോര്‍ഡുകള്‍ കീറിയും തീവെച്ചും നശിപ്പിച്ചത് അതിന്റെ ഭാഗമാണ്. നേരത്തെ വടുവന്‍ കുളത്തും പ്രചരണ ബോര്‍ഡ് തീവെച്ച് നശിപ്പിച്ചിരുന്നു. അക്രമികളെ കണ്ടെത്തുന്നതില്‍ പോലീസ് അലംഭാവം തുടരുകയാണ്. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് അട്ടിമറിക്കാനുള്ള സംഘടിത ശ്രമമാണ് സിപിഎമ്മിന്റെയും ബിജെപിയുടേയും ക്യാമ്പ് ആസൂത്രണം ചെയ്യുന്നതെന്നും ഇരുവരും ആരോപിച്ചു.

Share This Article
error: Content is protected !!