കണ്ണാടിപ്പറമ്പ് ധർമശാസ്താ ക്ഷേത്രത്തിലെ ഉത്രവിളക്ക് മഹോത്സവത്തിന് കൊടിയേറ്റി

kpaonlinenews

കണ്ണാടിപ്പറമ്പ് ധർമശാസ്താ ക്ഷേത്രത്തിലെ ഉത്രവിളക്ക് മഹോത്സവത്തിന് ക്ഷേത്രംതന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ കൊടിയേറ്റി. ഉത്സവത്തോടനുബന്ധിച്ച് നിടുവാട്ട് മഹല്ല് ജുമാ മസ്ജിദ് ഭാരവാഹികളുടെ നേതൃത്വത്തിൽ പഞ്ചസാരക്കുടം സമർപ്പിച്ചു. ദീപാരാധനയ്ക്ക് ക്ഷേത്രംകോയ്മ മംഗലശ്ശേരി നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ തിരുവത്താഴത്തിന് അരിഅളവ് നടന്നു .

സാംസ്കാരിക സദസ്സ് പത്മശ്രീ ഇ പി നാരായണ പെരുവണ്ണാൻ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. ഗോപാലകൃഷൻ അധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം തലശ്ശേരി ഡിവിഷൻ ചെയർമാൻ ടി.കെ.സുധി നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. രമേശൻ, ക്ഷേത്രം എക്സി. ഓഫീസർ എം.ടി.രാമനാഥ ഷെട്ടി, ട്രസ്റ്റി ബോർഡ് ചെയർമാൻ ബി.എം.വിജയൻ, അനിൽ ഒഡേസ ,കെ.അനജ്, സി.പി മായൻമാസ്റ്റർ, പി സി.ദിനേശൻ, പി.പി.സുധീർ തുടങ്ങിയവർ സംസാരിച്ചു .

Share This Article
error: Content is protected !!