കാർ മോഷ്ടിക്കാൻ ശ്രമം

kpaonlinenews

കണ്ണവം: വീട്ടുമുറ്റത്ത് നിർത്തിയിട്ട ഫോർച്യൂൺകാർ കടത്തികൊണ്ടു പോകാൻ ശ്രമം. ചെറുവാഞ്ചേരി ചീരാറ്റയിലെ സഫ് നാസിൻ്റെ പരാതിയിൽ കണ്ണവം പോലീസ് കേസെടുത്തു.കഴിഞ്ഞ ദിവസമാണ് സംഭവം. പരാതിക്കാരൻ്റെ അനുജൻ്റെ ഉടമസ്ഥതയിലുള്ള കെ. എൽ. 18. സെഡ്. 5555 നമ്പർ ഫോർച്യൂൺ കാർ ആണ് മോഷ്ടിക്കാൻ ശ്രമം നടന്നത്.പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Share This Article
error: Content is protected !!