ഉത്രവിളക്ക് മഹോത്സവത്തിന് പങ്കുചേരാൻ കണ്ണാടിപറമ്പ് ടൗൺ ക്രിക്കറ്റ് ക്ലബ്ബും

kpaonlinenews


കണ്ണാടിപ്പറമ്പ്: നാളെ മുതൽ മാർച്ച് 31 വരെ നടക്കുന്ന ശ്രീധർമ്മശാസ്താ ക്ഷേത്ര ഉത്രവിളക്ക് മഹോത്സവത്തിന് പങ്കുചേർന്ന് ടൗൺ ക്രിക്കറ്റ് ക്ലബ്ബ് ശ്രദ്ധേയമായി. ഞായറാഴ്ചകളിൽ ക്ഷേത്ര മൈതാനത്ത് ക്രിക്കറ്റ് പരിശീലനം നടത്തുന്ന ക്ലബ്ബാണിത്. അംഗങ്ങളെല്ലാവരും ഒത്തുചേർന്ന് നൽകിയ സംഭാവന ഉത്സവാഘോഷ കമ്മിറ്റി സെക്രട്ടറി പി.സി.ദിനേശൻ ടൗണ്‍ ക്രിക്കറ്റ് ക്ലബ്ബ് ക്യാപ്റ്റന്‍ മുസ്തഫ മാസ്റ്ററിൽ നിന്നും സ്വീകരിച്ചു .ചടങ്ങിൽ ലതീഷ് വാര്യര്‍, ശ്രീകുമാര്‍,റാഷിദ്, രതീഷ്, ജഷീര്‍, പ്രിയേഷ് എന്നിവർ പങ്കു ചേർന്നു

Share This Article
error: Content is protected !!