കണ്ണാടിപ്പറമ്പ് ധർമശാസ്താക്ഷേത്രത്തിലെ ഉത്രവിളക്ക് ഉത്സവം നാളെ മുതൽ

kpaonlinenews

കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് ധർമശാസ്താക്ഷേത്രത്തിലെ ഉത്രവിളക്ക് ഉത്സവം 23 മുതൽ 31 വരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 23-ന് വൈകിട്ട് 5.30-ന് നിടുവാട്ട് മഹല്ല് ജുമാമസ്ജിദ് ഭാരവാഹികളുടെ നേതൃത്വത്തിൽ പഞ്ചസാരക്കുടം സമർപ്പണവും തുടർന്ന് കൊടിയേറ്റവും നടക്കും. ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. രാത്രി 7.30-ന് സാംസ്കാരിക സദസ്സ് തെയ്യം ആചാര്യൻ ഇ.പി.നാരായണ പെരുവണ്ണാൻ ഉദ്ഘാടനം ചെയ്യും.

24-ന് രാത്രി 7.30-ന് കരോക്കെ ഗാനമേള, തുടർന്ന് നാട്ടിലെപാട്ട്. 25-ന് രാത്രി 7.30-ന് യക്ഷഗാനം, 26-ന് രാത്രി ഏഴുമുതൽ നൃത്തപരിപാടി, 10-ന് തിരിച്ചെഴുന്നെള്ളത്ത്. 27-ന് രാത്രി 7.30-ന് രംഗോത്സവം, 28-ന് രാത്രി 7.30-ന് നാടകം, 29-ന് രാത്രി നൃത്ത അരങ്ങേറ്റം, തുടർന്ന് യോഗതാളം, 30-ന് രാത്രി ഒൻപതിന് സംഗീതനിശ, 11-ന് കണ്ണാടിപ്പറമ്പ് ഗണപതിക്ഷേത്രത്തിൽനിന്ന്‌ കരടിവരവ്, തുടർന്ന് പള്ളിവേട്ടയ്ക്ക് എഴുന്നള്ളത്ത്, ചന്തം, കരടികളി, ശേഷം വെടിക്കെട്ട്, തിരുനൃത്തം, പൂരക്കളി. 31-ന് രാവിലെ 8.30-ന് ആറാട്ടോടെ കൊടിയിറക്കം. ഉച്ചയ്ക്ക് ആറാട്ട് സദ്യയുമുണ്ടാകും.
പത്രസമ്മേളനത്തിൽ ആഘോഷക്കമ്മിറ്റി പ്രസിഡന്റ് കെ. ഗോപാലകൃഷ്ണൻ, സെക്രട്ടറി പി.സി.ദിനേശൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ ബി.എം.വിജയൻ, എം.അനിൽകുമാർ, ചോറൻ ഗോപാലൻ എന്നിവർ പങ്കെടുത്തു.

Share This Article
error: Content is protected !!