സംഘർഷം ; എട്ട് വിദ്യാർത്ഥികൾ അറസ്റ്റിൽ

kpaonlinenews

തളിപ്പറമ്പ്: ഇരു വിഭാഗം വിദ്യാർത്ഥികൾ ഏറ്റുമുട്ടിയ കണ്ണൂർ
എഞ്ചിനീയറിംഗ് കോളേജ് സംഘർഷത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് എട്ടു വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു .കോട്ടയം നട്ടാശേരിയിലെ നിവിൻ രാമചന്ദ്രൻ (20), മൊറാഴ കടമ്പേരിയിലെ കെ.വി.ഷോബിത്ത് (21),ചിറ്റൂർ അയ്യപ്പൻകാവിലെ അമൽജോയി (22), മലപ്പുറം മരിയാട് നറുകരയിലെ എം.ദർവേഷ് (22), നീലേശ്വരം വീവേർ സ്കോളനിയിലെ അരോമൽ.എസ്.ദീപ് (21) ,ശ്രീകണ്ഠാപുരം കോട്ടൂരിലെ എ.അർഷിത്ത് (21), കോട്ടയം കുമരകത്തെ അബ്രഹാം സി.ബേബി(20), കോഴിക്കോട് ചെമ്മഞ്ചേരി തിരുവണ്ണൂർ സ്വദേശി വി.എ.ഫഹീം(20) എന്നിവരെയാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ എം.എൻ.ബെന്നിലാലുവും സംഘവും അറസ്റ്റ് ചെയ്തത്.ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് ഇവർ പോലീസ് പിടിയിലായത്.സംഘർ ത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ പറശിനിക്കടവ് അമ്മയും കുഞ്ഞും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Share This Article
error: Content is protected !!