റെക്കോഡ് ഉയരത്തിൽ സ്വർണം: പവന്റെ വില 50,000 രൂപയിലേക്ക്

kpaonlinenews

സ്വര്‍ണ വിലയില്‍ റെക്കോഡ് കുതിപ്പ്. വ്യാഴാഴ്ച പവന്റെ വില 800 രൂപ കൂടി 49,440 രൂപയിലെത്തി. ഗ്രാമിന്റെ വില 100 രൂപ വര്‍ധിച്ച് 6,180 രൂപയുമായി. 48,640 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഇതോടെ 20 ദിവസംകൊണ്ട് പവന്റെ വിലയില്‍ 3,120 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരുവര്‍ഷത്തിനിടെ 10,000 രൂപയോളമാണ് വര്‍ധിച്ചത്. 

ആഗോള വിപണിയിലെ വിലവര്‍ധനവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് 2024ല്‍ മൂന്ന് തവണയെങ്കിലും നിരക്കു കുറയ്ക്കുമെന്ന സൂചനയാണ് സ്വര്‍ണത്തിന്റെ കുതിപ്പിന് കാരണം. ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,200 ഡോളറിന് മുകളിലെത്തി.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 66,778 രൂപയായി ഉയര്‍ന്നു. നിരക്ക് കുറയ്ക്കല്‍ നടപടികളുമായി യുഎസ് കേന്ദ്ര ബാങ്ക് മുന്നോട്ടുപോകുകയാണെങ്കില്‍ സ്വര്‍ണവിലയില്‍ ഇനിയും കുതിപ്പുണ്ടാകും.

Share This Article
error: Content is protected !!