വിവാഹ വാഗ്ദാനം നൽകി പീഡനം ; പ്രതി വിദേശത്തേക്ക് കടന്നു

kpaonlinenews

കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പ്രലോഭിപ്പിച്ച് പറശിനിക്കടവിലും തൃശൂരിലും പയ്യന്നൂരിലെ ലോഡ്ജിലുമെത്തിച്ച് പീഡിപ്പിക്കുകയും സ്വർണ്ണവും പണവും തട്ടിയെടുത്ത ശേഷം കൈയൊഴിഞ്ഞ ബസ് ഡ്രൈവറായ യുവാവ് വിദേശത്തേക്ക് കടന്നു.
പഴയങ്ങാടി വെങ്ങര സ്വദേശിയായ സ്വകാര്യ ബസ് ഡ്രൈവറായ യുവാവാണ് വിദേശത്തേക്ക് കടന്നത്. 39കാരിയുടെ പരാതിയിലായിരുന്നു മാടായി വെങ്ങരയിലെ പ്രവീണിനെ (30)തിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്.ഭർത്താവുമായി അകന്നു കഴിയുന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകി 2021 മുതൽ പറശിനിക്കടവിലെ ലോഡ്ജിലും തൃശൂരിലെ ലോഡ്ജിലും താമസിപ്പിച്ച് പ്രതി പീഡിപ്പിക്കുകയും പിന്നീട് പയ്യന്നൂരിലെ ലോഡ്ജിൽ കൊണ്ടുവന്ന് താമസിപ്പിച്ച് പീഡിപ്പിക്കുകയും ചെയ്തു. ഇക്കാലയളവിൽ യുവതിയുടെ കയ്യിലുണ്ടായിരുന്ന സ്വർണ്ണവും പണവും പ്രതി തട്ടിയെടുക്കുകയും
പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറിയതോടെയാണ്
പയ്യന്നൂർ പോലീസിൽ പരാതി നൽകിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണത്തിനിടെയാണ് യുവാവ് വിദേശത്തേക്ക് കടന്നവിവരം അറിഞ്ഞത്. യുവാവിനെ നാട്ടിലെത്തിക്കാൻ പോലീസ് ശ്രമം തുടങ്ങി.

Share This Article
error: Content is protected !!