കത്തികാണിച്ച് വീട്ടമ്മയെ ബന്ദിയാക്കി കവര്‍ച്ച

kpaonlinenews

തലശ്ശേരി: വീട്ടമ്മയെ ബന്ദിയാക്കിയ ആയുധധാരികളായ സംഘം സ്വർണ്ണവും പണവും കവർന്നു.തലശേരി ചിറക്കര കെ.ടി.പി. മുക്കിലെ ഫിഫാസ് മൻസിലിൽ
ചെറുവാക്കര വീട്ടില്‍ അഫ്‌സത്തിന്റെ വീട്ടിലാണ് കവര്‍ച്ച .ഇന്ന് പുലർച്ചെ 3 മണിയോടെയാണ് സംഭവം.

ഈ സമയം വീട്ടില്‍ അഫ്‌സത്തും, മകള്‍ അന്‍ സീനയും, പേരക്കുട്ടിയുമാണുണ്ടായിരുന്നത്.
നോമ്പുകാലമായതിനാല്‍ രാത്രി ഒന്നരയോടെ ഭക്ഷണം കഴിച്ച് വീട്ടമ്മയുടെ മകൾ അന്‍ സീനയും പേരക്കുട്ടിയും മുകളിലത്തെ നിലയിലെ കിടപ്പുമുറിയിൽ ഉറങ്ങാന്‍ പോയിരുന്നു . താഴത്തെ നിലയിലെ മുറിയിലാണ് അഫ്സത്ത് ഉറങ്ങിയിരുന്നത്.
പുലർച്ചെ രണ്ട് പ്രാവശ്യം താഴേ നിന്ന് വലിയ ശബ്ദം കേട്ടുവെങ്കിലും മുകളിലത്തെ മുറിയില്‍ കിടന്നിരുന്ന അന്‍സീന പേടിച്ച് പുറത്തിറങ്ങിയില്ല.

പിന്നീട്താഴെത്തെ മുറിയില്‍ കിടന്നിരുന്ന മാതാവിൻ്റെ കരച്ചില്‍ കേട്ട് ലൈററ് ഇട്ട് ഓടി താഴെ വരുമ്പോഴെക്കും രണ്ട് പേര്‍ ഓടി പോവുന്നത് മകൾ കണ്ടിരുന്നു. കവര്‍ച്ചക്കാര്‍ വീടിന്റെ ഗ്രില്‍സ് തകര്‍ത്ത ശേഷം മുൻവശത്തെ വാതിലും തകര്‍ത്ത് അകത്ത് മുറിയിൽ ഉറങ്ങുകയായിരുന്നവീട്ടമ്മയെ വടി വാൾ ചൂണ്ടി ബന്ദിയാക്കിയ രണ്ടംഗ സംഘം
സ്വർണ്ണാഭരണങ്ങളും, പണവും എവിടെയാണ് വെച്ചതെന്ന് ചോദിച്ച ശേഷം അഫ്‌സത്തിന്റെ വായില്‍ തുണി തിരുകി മേശയും, അലമാരയും തുറന്ന് പണവും ആഭരണങ്ങളും കൈക്കലാക്കിയ ശേഷം കഴുത്തിലുണ്ടായിരുന്ന മാലയും,
കൈയിൽ ധരിച്ചിരുന്ന നാല് മോതിരങ്ങളിൽ മൂന്ന് മോതിരവും ഊരിയെടുത്തു. വേദന കൊണ്ട് അലറി കരഞ്ഞപ്പോഴാണ് മുകളിലെ മുറിയിൽ നിന്നും മകൾ എത്തിയത്.അപ്പോഴെക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടു.
എസ്.ഐ. അഷറഷിൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രാഥമിക പരിശോധന നടത്തി പത്ത് പവൻ്റെ ആഭരണവും കാൽ ലക്ഷം രൂപയും മോഷണം പോയെന്നാണ് പ്രാഥമിക വിവരം.തൊട്ടടുത്തുള്ള സി.സി.ടി വി ദൃശ്യങ്ങൾ പോലീസ് സംഘം പരിശോധിച്ചു വരികയാണ്

Share This Article
error: Content is protected !!