എം വി ജയരാജൻ ഇന്ന് അഴീക്കോട് മണ്ഡലത്തിൽ

kpaonlinenews


കണ്ണൂർ:
എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ ബുധനാഴ്ച അഴീക്കോട് മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ 8ന് കപ്പക്കടവ് സിൽക്കയിൽ നിന്ന് ആരംഭിക്കും. കപ്പക്കടവ് കറി പൗഡർ യൂനിറ്റ്, അഴീക്കൽ നെറ്റ് ഫാക്ടറി, ഹാർബർ എന്നിവിടങ്ങളിൽ പത്ത് മണിക്കുള്ളിൽ സന്ദർശിക്കും. പത്ത് മുതൽ പതിനൊന്ന് വരെയായി വാസുലാൽ നെയ്ത് കമ്പനി, തിട്ട നെയ്ത്ത് കമ്പനി, അരയാക്കണ്ടിപ്പാറ പകൽവീട്, ഭരതൻ കമ്പനി, വിജയൻകമ്പനി എന്നിവിടങ്ങളിൽ സന്ദർശിക്കും. 11 മുതൽ 12 വരെ നാറാത്ത് പഞ്ചായത്തിലാണ് സന്ദർശനം. ചടയൻഗോവിന്ദന്റെ വീട് സന്ദർശിക്കും. തുടർന്ന് ബലിയപട്ടം ടൈൽസ് സന്ദർശിക്കും. 12 മുൽ 1 വരെ കക്കാട് മേഖല ധനലക്ഷ്മി നെയ്ത്ത്, സുരേഷ് ചാർട്ടേഡ് കമ്പനി സന്ദർശിക്കും. ഉച്ച കഴിഞ്ഞ് 3ന് ചിറക്കൽ കീരിയാട് മേഖലയും 3.45 മുതൽ 4.30 വരെയായി ഖാദി പുതിയതെരു, കടലായി, റോയൽ സൊസൈറ്റി. 4.30 മുതൽ 5.30 വരെ പള്ളിക്കുന്ന ആകാശവാണി, തുടർന്ന് പള്ളിക്കുന്ന് ഭാഗത്തെ വിവിധ സ്ഥാപനങ്ങൾ സന്ദർശിക്കും.

Share This Article
error: Content is protected !!