90 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി.

kpaonlinenews

മട്ടന്നൂർ: വിമാനതാവളത്തിലെത്തിയയാത്രക്കാരനിൽ നിന്നും 90 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. റിയാദിൽ നിന്നും എയർ ഇന്ത്യാ എക്‌സ്പ്രസിലെത്തി സംശയാസ്പദമായി കാണപ്പെട്ട യാത്രക്കാരനിൽ നിന്നുമാണ് നാല് ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചു വെച്ച നിലയിൽസ്വർണ്ണ കള്ളകടത്തു നടത്തുന്നതിനിടെ കസ്റ്റംസ് സംഘം പിടികൂടിയത്.90 ലക്ഷം രൂപ വിലമതിക്കുന്ന 1096 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് സംഘം പിടികൂടിയത്. സ്വർണ്ണ കടത്ത് വ്യാപകമായ സാഹചര്യത്തിൽകൊച്ചിൻ കസ്റ്റംസ് കമ്മീഷണറുടെ നിർദേശപ്രകാശം വിമാനതാവളത്തിൽ കർശന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രണ്ട് കിലോ സ്വർണ്ണമാണ് യാത്രക്കാരിൽ നിന്ന് പിടികൂടിയത്. വിദേശ കറൻസിയും സാധനങ്ങളും ഉൾപ്പെടെ കടത്തികൊണ്ടു വരുന്ന സാഹചര്യത്തിൽ കർശന പരിശോധനക്ക് നിർദേശമുണ്ട്.

Share This Article
error: Content is protected !!