സിപിഎം ബന്ധം ഉപേക്ഷിച്ച് പ്രദീപ് വട്ടിപ്രം
കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി

kpaonlinenews

കണ്ണൂര്‍: കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് വിട്ടുപോയ മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ കെഎസ് യു ജില്ലാ പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന പ്രദീപ് വട്ടിപ്രം കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി. കണ്ണൂര്‍ ഡിസിസി ഓഫീസിലെത്തിയ പ്രദീപ് വട്ടിപ്പുറത്തെ പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

അഞ്ചുവര്‍ഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ചാണ് പ്രദീപ് വട്ടിപ്രം കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുന്നത്.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് പ്രദീപ് കോണ്‍ഗ്രസ് വിട്ടത്.ഇപ്പോള്‍ മറ്റൊരു ലോക്സഭ തെരഞ്ഞെടുപ്പില്‍ വീണ്ടും കെ.സുധാകരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിനെ പൂര്‍ണ്ണമായും അംഗീകരിച്ച് പ്രദീപ് മടങ്ങിയെത്തിയതും യാദൃശ്ചികമായി.

ചന്ദ്രന്‍ തില്ലങ്കേരി,ടിഒ മോഹനന്‍, കെ പ്രമോദ്,പി കെ സതീശന്‍, മാധവന്‍ മാസ്റ്റര്‍,സി എം മാധവന്‍,സുദീപ് ജെയിംസ്,സി. രാമചന്ദ്രന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Share This Article
error: Content is protected !!