കലാലയങ്ങളും തൊഴിൽ കേന്ദ്രങ്ങളും സന്ദർശിച്ച് ജയരാജൻ

kpaonlinenews


കണ്ണൂർ:
പൂർവ്വകലാലയത്തിലെ വിദ്യാർത്ഥികളും അധ്യാപകരും നൽകിയ സ്‌നേഹവും ആവേശവും എം വി ജയരാജന് തെരഞ്ഞെടുപ്പ് പര്യടനത്തിൽ ഊർജ്ജമാണ്. തന്റെ പ്രീഡിഗ്രി പഠനകാലത്തെ കലാലയ ജീവിതം പങ്ക് വെച്ചാണ് എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ കണ്ണൂർ എസ്എൻ കോളേജിൽ നിന്ന് മടങ്ങിയത്. എസ്എൻ കോളേജിലെ അനുഭവമാണ് ഡിഗ്രി വിദ്യാഭ്യാസ കാലത്ത് നിർമലഗിരി കോളേജിൽ മുതൽകൂട്ടായത്. എസ്എഫ്‌ഐക്ക് യാതൊരു മുൻതൂക്കവുമില്ലാത്ത നിർമലഗിരിയിൽ ജയരാജൻ യൂനിവേഴ്‌സിറ്റി കൗൺസിലറായി തെരഞ്ഞെടുക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ആറ്റടപ്പ ദിനേശ് സന്ദർശിച്ചാണ് പര്യടനം തുടങ്ങിയത്. തുടർന്ന് തോട്ടട ദിനേശ്, ഐ ടി ഐ, വനിത ഐ ടി ഐ, പോളി ടെക്നിക് എന്നിവ സന്ദർശിച്ചാണ് എസ് എൻ കോളേജിൽ എത്തിയത്. ചിന്മയ കോളേജ്, ശബരി ഗാർമെൻറ്‌സ്, ദിനേശ് ഫുഡ്, ഐഐഎച്ച്ടി എന്നിവിടങ്ങളിലും സന്ദർശിച്ചു. കണ്ണൂർ നഗരത്തിലെ വിദ്യാഭ്യാസ ഹബ്ബാണ് തോട്ടട മേഖല. ഐഐഎച്ച്ടിയിലും ഐടിഐയിലും നടപ്പാക്കിയ ആധുനീകവൽക്കരണവും പുതിയ കോഴ്‌സുകളും കൊണ്ടു വരുന്നതിൽ മുൻകൈ എടുത്ത ജയരാജന് വോട്ട് ഉറപ്പിന് പുറമെ പ്രത്യേക നന്ദിയും കോളേജ് അധികൃതരും വിദ്യാർത്ഥികളും രേഖപ്പെടുത്തി. കിഴുന്ന ജി സൺസ് സന്ദർശിച്ച ശേഷം മാവിലായി റെയ്ഡ്‌കോ കറി പൗഡർ കേന്ദ്രത്തിലുമെത്തി. ഉച്ചകഴിഞ്ഞ് നന്ദിലത്ത് മുക്കം ടയർ മേഖല, കാനന്നൂർ എക്‌സ്‌പോർട് ചൊവ്വ വീവേഴ്സ് , വലിയന്നൂർ ഗാർമെൻറ്‌സ് തുടങ്ങിയ കേന്ദ്രങ്ങളിലെത്തി. മുണ്ടേരി കോളനി, ഏച്ചൂർ കോളനിയും സന്ദശിച്ച ശേഷമാണ് പര്യടനം അവസാനിച്ചത്. കോളനി വികസനത്തിന് വേണ്ടി എൽഡിഎഫ് സർക്കാർ നടപ്പാക്കിയ കാര്യങ്ങളിൽ വോട്ടർമാരുമായി സംവദിച്ചാണ് ജയരാജൻ മടങ്ങിയത്. എൽഡിഎഫ് നേതാക്കളായ കെ രാജീവൻ, ഒ പി രവീന്ദ്രൻ, പി ചന്ദ്രൻ, ടി പ്രകാശൻ, സി വിനോദ്, ജി രാജേന്ദ്രൻ, എൻ ബാലകൃഷ്ണൻ, ഇ പി ലത, സി വിനോദ് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. ചൊവ്വാഴച തളിപറമ്പ് മണ്ഡലത്തിലാണ് പര്യടനം.

Share This Article
error: Content is protected !!