അൽമഖർ റംസാൻ പ്രാർത്ഥനാ സമ്മേളനം

kpaonlinenews

തളിപ്പറമ്പ: അൽമഖർ റമളാൻ പ്രാർത്ഥനാ സമ്മേളനം നാടുകാണി ദാറുൽ അമാനിൽ നടന്നു. കൻസുൽ ഉലമാ മഖാം സിയാറത്തിന് സയ്യിദ് ആറ്റക്കോയ തങ്ങൾ അടിപ്പാലം നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പട്ടുവം കെ.പി അബൂബക്കർ മൗലവിയുടെ അദ്ധ്യക്ഷതയിൽ പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ ചേറൂർ അബ്ദുള്ള മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് സഅദുദ്ദീൻ തങ്ങൾ വളപട്ടണം പ്രാരംഭ പ്രാർത്ഥന നടത്തി. പ്രഭാഷണത്തിനും സമാപന പ്രാർത്ഥനയ്ക്കും സയ്യിദ് ശിഹാബുദ്ദീൻ അൽ അഹ്ദൽ മുത്തന്നൂർ നേതൃത്വം നൽകി. പ്രാർത്ഥനാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം നടന്നു. എം.വി. അബ്ദുർറഹ്മാൻ ബാഖവി പരിയാരം, പി.പി. അബ്ദുൽ ഹകീം സഅദി, പി.കെ. അലിക്കുഞ്ഞി ദാരിമി, എം.കെ. ഹാമിദ്, എം.വി മൂസ ശാമിൽ ഹിശാമി, ശഹീർ സഖാഫി ചീയ്യൂർ തുടങ്ങിയവർ സംബന്ധിച്ചു.

Share This Article
error: Content is protected !!