പാമ്പു കടിയേറ്റ് മരണപ്പെട്ട രാജേഷിന്റെ കുടുംബത്തിന് സഹപാഠികളുടെ കൈത്താങ്ങ്

kpaonlinenews

കണ്ണാടിപ്പറമ്പ്: നാറാത്ത് പാമ്പു കടിയേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട രാജേഷിൻ്റെ വീട് രാജേഷിൻ്റെ സഹപാഠികൾ സന്ദർശിച്ചു. എസ്.എസ്.എൽ.സിക്ക് രാജേഷിനൊപ്പം പഠിച്ച പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിലെ വിദ്യാർത്ഥികളും ക്ലാസ്സ് ടീച്ചറും ആണ് രാജേഷിൻ്റെ വീട് സന്ദർശിച്ചത്. കണ്ണാടിപ്പറമ്പ് ഗവ. ഹൈസ്കൂൾ 1998-99 ബാച്ച് 10 A ഡിവിഷൻ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിലെ ഗിരീഷ്, സനിൽ, സനേഷ്, ശ്രീകല, സറീന, സുദർശന, പ്രീത, അധ്യാപകരായ പുരുഷു മാസ്റ്റർ, ജ്യോതി ടീച്ചർ, അംബുജാക്ഷി ടീച്ചർ എന്നിവർ സന്ദർശിച്ചു. അതോടൊപ്പം ഇവർ സ്വരൂപിച്ച ഒരു ലക്ഷം രൂപ യുടെ ധനസഹായവും രാജേഷിൻ്റെ കുടുംബത്തിന് കൈമാറി. വാർഡ് മെമ്പർ വി.വി ഷാജി, മനീഷ് കണ്ണോത്ത്, പ്രമോദ് കട്ടുക്കാലിൽ എന്നിവർ സംബന്ധിച്ചു.

Share This Article
error: Content is protected !!