സ്ത്രീ അവസ്ഥ മെച്ചപ്പെട്ടു എന്നത് തെറ്റിദ്ധാരണ : ഡോ: ആർ.രാജശ്രീ

kpaonlinenews

അന്നൂർ:സ്ത്രീകളുടെ സാമൂഹ്യ അവസ്ഥയെ സംബന്ധിച്ച സൂചകങ്ങളിലെല്ലാം ഇപ്പോഴും നമ്മുടെ സംസ്ഥാനത്തെ സ്ത്രീകൾ പിറകിലാണെന്നും പൊതു പഠനങ്ങളെല്ലാം സ്ത്രീ വീക്ഷണത്തിൽ കൂടി നടത്തേണ്ട അവസ്ഥയാണെന്നും കഥാകാരി ഡോ.രാജശ്രീ അഭിപ്രായപ്പെട്ടു. കുടുംബാന്തരീക്ഷത്തിൽ ജനാധിപത്യബോധം കടന്നു വരേണ്ടതാണ്. പൊതു സാമൂഹ്യ അവസ്ഥ മെച്ചപ്പെടുത്താനാണ് ഭരണതലത്തിൽ തുല്യതക്കായി ആവശ്യപ്പെടുന്നത് , അവർ പറഞ്ഞു. അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിൽ ‘പെൺ പെരുമ- കതാകാരിയുടെ വർത്താനം ‘ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. രാജശ്രീ. വി.കെ. ദേവകി അധ്യക്ഷയായിരുന്നു. ഡോ. കെ.പി. മാലതി, ഡോ. പി. പ്രജിത എന്നിവർ സംസാരിച്ചു. രമ.എം.പി,രജനി വെള്ളോറ ,കെ.ഉഷ, കെ.എ.ഗീത പി. സുപ്രഭ ,ലീന.കെ.എൻ, ശ്രീജിഷ അനീഷ് , എന്നിവർ കഥാകാരിയുമായി സംവദിച്ചു. വി.എം. ഉമ സ്വാഗതവും കെ.എൻ. ലീന നന്ദിയും പറഞ്ഞു.

Share This Article
error: Content is protected !!