സി. രഘുനാഥ് കൊളച്ചേരി മേഖലയില്‍ പര്യടനം നടത്തി

kpaonlinenews


കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. രഘുനാഥ് കൊളച്ചേരി മേഖലയിലെ മാണിയൂര്‍, കൊളച്ചേരി, വടുവന്‍കുളം, മലപ്പട്ടം, കുറ്റിയാട്ടൂര്‍ പ്രദേശങ്ങളില്‍ പര്യടനം നടത്തി. പ്രദേശത്തെ വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി അദ്ദേഹം വോട്ടഭ്യര്‍ത്ഥിച്ചു. തിയ്യതി പ്രഖ്യപിച്ച് തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ തികഞ്ഞ പ്രതീക്ഷയോടെയാണ് സി. രഘുനാഥ് വോട്ടര്‍മാരുടെ അടുത്തെത്തുന്നത്. നേതൃത്വവും പ്രവര്‍ത്തകരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ബേബി സുനാഗര്‍, വാര്‍ഡ് മെമ്പര്‍ വി.വി. ഗീത, ബിജെപി കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് പ്രേമരാജന്‍, എ.പി. നാരായണന്‍, സാവിത്രിയമ്മ കേശവന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പമുണ്ടായിരുന്നു.

Share This Article
error: Content is protected !!