പൗരത്വ നിയമംഭരണഘടനാ വിരുദ്ധം: എസ്.ഡി.പി.ഐ തീച്ചങ്ങല ഇന്ന് കാൽടെക്സിൽ

kpaonlinenews

കണ്ണൂർ : പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം എന്ന മുദ്രാവാക്യമുയർത്തി എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി ഇന്ന് (ശനിയാഴ്ച്ച) രാത്രി 9:30ന് കാൽടെക്സിൽ തീച്ചങ്ങല സംഘടിപ്പിക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് അറിയിച്ചു.
പൗരത്വം നിയമം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ദേശവ്യാപകമായി നടത്തിവരുന്ന പ്രതിഷേധത്തന്റെ ഭാഗമായാണ് തീച്ചങ്ങല സംഘടിപ്പിക്കുന്നത്. സംസ്ഥാന സെക്രട്ടറി
കെ കെ അബ്ദുൽ ജബ്ബാർ സമരം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്‌ എ സി ജലാലുദ്ധീൻ അധ്യക്ഷത വഹിക്കും. ജില്ലാ നേതാക്കളായ എ ഫൈസൽ, ശംസുദ്ധീൻ മൗലവി, ആഷിക് അമീൻ എന്നിവർ നേതൃത്വം നൽകും.

മുസ്ലിംകളുടെ വിശുദ്ധ റമദാന്‍ മാസത്തിന്റെ തലേന്ന് തന്നെ വിഭജനവും വിവേചനപരവുമായ സിഎഎ നടപ്പാക്കാനുള്ള വിജ്ഞാപനം മുസ്ലീംകളെ പരിഹസിക്കാനുള്ള സംഘപരിവാറിന്റെ നിന്ദ്യമായ തന്ത്രമാണ്. കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന പൗരത്വ നിയമം രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കും.

വരാനിരിക്കുന്ന ലോക്സഭ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സിഎഎ നടപ്പാക്കാനുള്ള നിലവിലെ വിജ്ഞാപനം മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് നേടാനാണെന്നും എസ്.ഡി.പി.ഐ കുറ്റപ്പെടുത്തി.

Share This Article
error: Content is protected !!