കണ്ണാടിപറമ്പ് കൊറ്റാളി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൂരം എഴുന്നള്ളത്ത് ഇന്ന് ആരൂഡ സ്ഥാനമായ പാളത്ത് കാവിൽ നിന്നും തിരുവായുധം എഴുന്നള്ളിച്ച് കൊറ്റാളികാവിലെത്തിയതോടെ ആരംഭം കുറിച്ചു . തുടർന്ന് കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ സന്നിധിയിൽ വന്ന് തൊഴുത് വയപ്രം ദേശത്തേക്ക് എഴുന്നള്ളി. ഇനി ഒൻപത് നാളുകൾ കണ്ണാടിപ്പറമ്പ് ,മാലോട്ട്, മാതോടം, പുല്ലൂപ്പി, കാരയാപ്പ് ,ചേലേരി തുടങ്ങി വിവിധ ദേശങ്ങളിലെ വീടുകളിൽ
ശ്രീ ഭഗവതി നേരിട്ടെത്തി അനുഗ്രഹം ചൊരിയും