തലശ്ശേരി മാഹി ബൈപ്പാസിലെ അശാസ്ത്രീയമായ ടോൾ പ്ലാസ അടച്ച്പൂട്ടണം:യൂത്ത് കോൺഗ്രസ്

kpaonlinenews

കണ്ണൂർ : അടിസ്ഥാന സൗകര്യങ്ങളില്ലാതെ ടോൾ പിരിവ് കാരണം യാത്രക്കാർ മണിക്കൂറുകളോളം ബ്ലോക്കിൽ പെടുന്നു.
എൻ എച്ച് എ യുടെ ഗൈഡ് ലൈൻ പ്രകാരം 1:4 ടോൾ ലൈനുകൾ വേണം, മാഹിബൈപ്പാസിൽ 6 ലൈനിലുള്ള റോഡ് ടോൾ ബൂത്തിൽ 4 വരിയായി ചുരുങ്ങുന്നു. ആബുലൻസ് ഉൾപ്പെടെയുള്ള എമർജൻസി വാഹനങ്ങൾക്ക് കടന്ന് പോവാൻ പ്രയാസം നേരിടുന്നു.
ആബുലൻസുകൾ പോലും കുരുക്കിനിടയിൽ നിന്ന് മുന്നോട്ടെടുക്കാൻ പ്രയാസമാവുന്ന രീതിയിലാണ് ടോൾ പ്ലാസ ഒരുക്കിയിട്ടുള്ളത്
ഇത് മൂലം സാധാരണ വാഹനങ്ങൾ മണിക്കൂറുകളോളം ടോൾ പ്ലാസയിൽ കുരുങ്ങിക്കിടക്കുന്നു.ഇത് കൂടാതെ ടോൾ പ്ലാസയിൽ ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങളായ ടോയ് ലറ്റ് ,എമർജൻസി വാഹനം, തുടങ്ങിയവയൊന്നും ലഭ്യമാക്കിയിട്ടില്ല, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ടോൾ പിരിവ് നിർത്തലാക്കിയില്ലങ്കിൽ ടോൾബൂത്ത് ഉപരോധം ഉൾപ്പെടെയുള്ള ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ,വൈസ് പ്രസിഡന്റ് ഫർസിൻ മജീദ് എന്നിവർ പറഞ്ഞു.

Share This Article
error: Content is protected !!