ചുറ്റുമതിൽ തകർത്തു ; മയ്യിൽ പോലീസ് കേസെടുത്തു.

kpaonlinenews

മയ്യിൽ: പറമ്പിൻ്റെ ചുറ്റുമതിൽ തകർത്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു.കുറ്റ്യാട്ടൂർചട്ടുകപ്പാറ സ്വദേശി ശ്രേയസിൽ കെ.കെ.നാരായണൻ്റെ (73) പരാതിയിലാണ് കേസെടുത്തത്.കഴിഞ്ഞ 8 ന് വെള്ളിയാഴ്ചയ്ക്കും 11 ന് തിങ്കളാഴ്ചക്കുമിടയിലാണ് പരാതിക്കാരൻ്റെ മകളുടെ ഉടമസ്ഥതയിലുള്ള ചട്ടുകപ്പാറയിലെ പറമ്പിൻ്റെ ചുറ്റുമതിൽ അജ്ഞാതർ തകർത്തത്. 10,000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

Share This Article
error: Content is protected !!