വക്കീലാണെന്ന് ആൾമാറാട്ടം നടത്തിയ യുവാവ് പിടിയിൽ

kpaonlinenews

തളിപ്പറമ്പ്. അഭിഭാഷകൻ്റെ ഓഫീസിലെത്തി വക്കീലാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആൾമാറാട്ടം നടത്തി കക്ഷികളുടെ കേസ് രേഖകൾ തട്ടിയെടുക്കാൻ ശ്രമം ഒരാൾ പിടിയിൽ. ചാലാട് കാഞ്ഞിരത്തും വയൽ സ്വദേശി സി.വി. ലതീഷിനെ (42)യാണ് പോലീസ് പിടികൂടിയത്.ഇന്നലെ രാവിലെ 11.45 ഓടെയായിരുന്നു പരാതിക്കാസ്പദമായ സംഭവം. തളിപ്പറമ്പിലെ അഭിഭാഷകൻ സുനിൽകുമാറിൻ്റെ ഓഫീസിൽ കോഴിക്കോട് താമരശേരി സ്വദേശിയായ ഷബീറിനൊപ്പം എത്തിയ പ്രതി പ്രാക്ടീസ് ചെയ്യുന്ന വക്കീലാണെന്ന് പറഞ്ഞ് ആൾമാറാട്ടം നടത്തി കക്ഷികളുടെ കേസ് രേഖകൾ ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയ അഭിഭാഷകൻ തളിപ്പറമ്പ് പോലീസിൽ വിവരമറി ക്കുകയും തുടർന്ന് പരാതി നൽകുകയുമായിരുന്നു.

Share This Article
error: Content is protected !!