വിമാനത്തിൽ വെച്ച് പുകവലി യുവാവ് അറസ്റ്റിൽ

kpaonlinenews

മട്ടന്നൂർ: വിമാനത്തിൽ വെച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയാകും വിധം പുകവലിച്ച യുവാവ് പിടിയിൽ. കോഴിക്കോട് താമരശേരി തച്ചംപൊയിൽ സ്വദേശി അബ്ദുൾ ലത്തീഫിനെ(48)യാണ് കണ്ണൂർ എയർപോർട്ട് പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 3.49 മണിയോടെ ജിദ്ദയിൽ നിന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിലെത്തിയ 1X 798 എയർ ഇന്ത്യാ എക്സ്പ്രസിലായിരുന്നു സംഭവം. മുൻവശത്തെ ലാവാട്ടറിയിൽ വെച്ച് യാത്രാമധ്യേ പ്രതിമനുഷ്യജീവന് അപകടകരമാം വിധം പുകവലിക്കുകയായിരുന്നു.സംഭവത്തിൽ വിമാന താവളം സെക്യുരിറ്റി മാനേജർ ഇൻ ചാർജ്ജ് ഡെന്നി ജോസഫിൻ്റെ പരാതിയിലാണ് എയർപോർട്ട് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്.

Share This Article
error: Content is protected !!