മയ്യില്‍ ഗവ.ആയുര്‍വേദാശുപത്രിക്ക് അനുമോദനം

kpaonlinenews


 മയ്യില്‍: ദേശീയ  ആയുഷ് എന്‍.എ. ബി. എച്.  അംഗീകാരം നേടിയ മയ്യില്‍ ഗവ.  ആയുര്‍വ്വേദ ആശുപത്രിക്ക്  പൗര സ്വീകരണവും അനുമോദനവും നല്‍കി.  കണ്ടക്കൈ ഗവ. ആയുര്‍വേവാദസ്പത്രി ഹാളില്‍ നടന്ന പരിപാടി  ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് അഡ്വ.റോബര്‍ട്ട് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് പ്രസിഡന്റ് എം.വി. അജിത അധ്യക്ഷത വഹിച്ചു.  സെക്രട്ടറി ബിന്റി ലക്ഷ്മണ്‍,  എ.ടി. രാമചന്ദ്രന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.വി. രാജേഷ്,   എന്‍.വി. ശ്രീജിനി, കെ.പി. രേഷ്മ,  പി. പ്രീത,  വി.വി. അനിത, രവി മാണിക്കോത്ത്, കെ.പി.ശശിധരന്‍, കെ.സി. രാമചന്ദ്രന്‍, കെ. ജയശ്രീ, എന്‍.കെ.രാജന്‍, ടി.വി. അസ്സൈനാര്‍, കെ.സി. സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു.

Share This Article
error: Content is protected !!