ട്രാക്ടറില്‍ ബന്ധിപ്പിക്കുന്ന യന്ത്രങ്ങളുടെ പരീശീലനം സമാപിച്ചു. 

kpaonlinenews


 
 മയ്യില്‍: കാര്‍ഷിക യന്ത്രവത്കരണ മിഷന്‍  പദ്ധതിയുടെ ഭാഗമായി കര്‍ഷക ക്ഷേമ വകുപ്പ് സംഘടിപ്പിച്ച ട്രാക്ടറില്‍ ബന്ധിപ്പിക്കുന്ന വിവിധ യന്ത്രങ്ങളുടെ പരിശീലന പരിപാടി സമാപിച്ചു.  18 ദീവസങ്ങളിലായി നീണ്ടു നിന്ന് പരിപാടി  കാര്‍ഷിക സേവന കേന്ദ്രങ്ങള്‍, കാര്‍ഷിക കര്‍മ സേനകള്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കായണ് സംഘടിപ്പിച്ചത്. കാര്‍ഷിക യന്ത്രവത്കരണ മിഷനിലെ ഡോ. യു. ജയകുമാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശീലനം നയിച്ചത്. ട്രാക്ടറില്‍ ഘടിപ്പിക്കാവുന്ന ഡിസ്‌ക കലപ്പ, റോട്ടോവേറ്റര്‍,  കള്‍ട്ടിവേറ്റര്‍, ഡിസ്‌ക് റിഡ്ജര്‍,  ബെഡ് ഫോര്‍മര്‍, പവര്‍ ടില്ലര്‍ തുടങ്ങിയവയിലാണ് പരിശീലനം സംഘടിപ്പിച്ചത്.  സമാപനം പരിപാടി മയ്യില്‍ പഞ്ചായത്ത് പ്രസിഡന്‍ര് എം.വി. അജിത ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ എസ് പ്രമോദ് അധ്യക്ഷത വഹിച്ചു.  പ്രൊജക്ട് കൃഷി എഞ്ചിനീയര്‍ കെ. ലക്ഷ്മി പദ്ധതി വിശദീകരണം നടത്തി.  കെ. അനുശ്രീ സംസാരിച്ചു.

Share This Article
error: Content is protected !!