കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിൽ എൽ ടി ലൈനിൽ സ്പേസർ വർക്കും പടപ്പ ട്രാൻസ്ഫോർമറിൽ എച്ച് ടി ജംപർ വർക്കും ഉള്ളതിനാൽ നാളെ രാവിലെ ഒമ്പത് മുതൽ രണ്ട് വരെ കേളൻ മുക്ക്, ആലും കുണ്ട്, പടപ്പ, കായച്ചിറ, തങ്ങൾ റോഡ്, ദാലിൽ പള്ളി ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
മയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിൽ എൽ ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ കുറ്റ്യാട്ടൂർ അമ്പലം, കുറ്റ്യാട്ടൂർ വില്ലേജ് ഓഫീസ് ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
മയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിൽ എൽ ടി ലൈനിൽ സ്പേസർ ഇടുന്ന ജോലി നടക്കുന്നതിനാൽ നാളെ രാവിലെ എട്ട് മുതൽ വൈകിട്ട് നാല് വരെ നിരത്തുപാലം, മണിയൻകീൽ പഴശ്ശി ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷനിൽ എൽ ടി എബിസി വർക്ക് നടക്കുന്നതിനാൽ കുന്നുമ്മൽ മഖാം, കാമാലിയ, HNC, ബസ് സ്റ്റാൻ്റ് ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ ഒമ്പത് മുതൽ ഒരുമണി വരെയും, കാനറ ബാങ്ക്, എം ആർ എസ് മാൾ ട്രാൻസ്ഫോർമർ പരിധിയിൽ 12 മുതൽ വൈകിട്ട് അഞ്ച് വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.