ഉഡോ യൂത്ത് ചലോബൂത്ത് യൂത്ത് അലേർട്ട് യൂത്ത് ലീഗ് കണ്ണൂർജില്ല ഇലക്ഷൻ ക്യാമ്പയിന് പ്രൗഢമായ തുടക്കം.

kpaonlinenews

ഫാസിസ്റ്റ് സർക്കാരിനെതിരെയുള്ള യുവജനതയുടെ പ്രതിഷേധമായി ഈ തെരഞ്ഞെടുപ്പ് മാറും : കെ സുധാകരൻ എം പി

കാട്ടാമ്പള്ളി : ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയും വർഗീയത്ക്കെതിരെയുമായ യുവജനതയുടെ പ്രതിഷേധമായി ഈ ലോകസഭ തെരഞ്ഞെടുപ്പ് മാറുമെന്നും രാജ്യത്തെ പിന്നോട്ടടിപ്പിച്ച മോദിക്കെതിരെയും ജനങ്ങളിൽ നിന്നകന്ന പിണറായി സർക്കാരിനെതിരെയും യുവജനത യുഡിഎഫ് നെ പിന്തുണക്കണമെന്നും കെ സുധാകരൻ എം പി യൂത്ത് ലീഗ് അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ ഇലക്ഷൻ ക്യാമ്പയ്ൻ യൂത്ത് അലേർട്ട് പ്രോഗാമിൽ മുഖ്യപ്രഭാഷണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു.. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.അഷ്ക്കർ കണ്ണാടിപ്പറമ്പ് സ്വാഗതവും അജമൽ മാങ്കടവ് നന്ദിയും പറഞ്ഞു. വികെ മുഹമ്മദലിയുടെ അധ്യക്ഷതയിൽ യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് നസീർ നെല്ലൂർ , കെ കെ ഷിനാജ്, സലാം പോയനാട്, ബി കെ അഹമ്മദ്, പിവി അബ്ദുള്ള മാസ്റ്റർ, സി പി റഷീദ് , അസ്നാഫ് കാട്ടാമ്പള്ളി, മുഹമ്മദലി നൗഫിർ പ്രസംഗിച്ചു

Share This Article
error: Content is protected !!