ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ വ്രതാരംഭം

kpaonlinenews

ദുബൈ: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച റമദാൻ വ്രതാരംഭം. സൗദി, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലാണ് മാസപ്പിറ കണ്ടതിന്‍റെ അടിസ്ഥാനത്തിൽ റമദാൻ ആരംഭിച്ചത്. ശഅബാൻ 29 ഞായറാഴ്ച സൗദി അടക്കമുള്ള രാജ്യങ്ങളിൽ മാസപ്പിറ നിരീഷിക്കാൻ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. 

സൗദിയിലാണ് ആദ്യം മാസപ്പിറവി സ്ഥിരീകരിച്ചത്. പൊടിക്കാറ്റും മേഘങ്ങളും കാരണം സൗദിയിലെ റിയാദിന് സമീപം സ്ഥിരമായി മാസപ്പിറവി നിരീക്ഷിക്കുന്ന ഹുത്ത സുദൈറിൽ ഇത്തവണ പിറ ദൃശ്യമായിരുന്നില്ല. എന്നാൽ രാജ്യത്തെ മറ്റിടങ്ങളിൽ മാസപ്പിറവി ദൃശ്യമായെന്നും വ്രതാരംഭം തിങ്കളാഴ്ച ആയിരിക്കുമെന്നും സൗദി സുപ്രീം കോടതി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. 

മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ തിങ്കളാഴ്ച ശഅബാൻ 30 പൂർത്തീകരിച്ച് ചൊവ്വാഴ്ചയാണ് ഒമാനിൽ വ്രതാരംഭമെന്ന് രാജ്യത്തെ മാസപ്പിറവി കാണുന്നതിനുള്ള പ്രധാന കമ്മിറ്റി അറിയിച്ചു.

Share This Article
error: Content is protected !!