ആരോഗ്യ പ്രവർത്തകയുടെ ആഭരണങ്ങൾ മോഷണം പോയി.

kpaonlinenews

ചക്കരക്കൽ: ഹെൽത്ത് സെൻ്ററിലെ ജീവനക്കാരിയുടെ സ്വർണ്ണാഭരണങ്ങൾ മോഷണം പോയി. മുണ്ടേരി ഫാമിലി ഹെൽത്ത് സെൻ്ററിൽ ജോലി ചെയ്യുന്ന ആലപ്പുഴഹരിപ്പാട് കുമാരപുരം സ്വദേശിനി എ.ഷെജിന (31) യുടെ ബാഗും അകത്ത് സൂക്ഷിച്ച മൂന്ന് പവൻ്റെ ആഭരണങ്ങളുമാണ് മോഷണം പോയത്.6 ന് ബുധനാഴ്ചയാണ് ഹെൽത്ത് സെൻ്ററിലെ അലമാരയിൽ സൂക്ഷിച്ച ബാഗും സ്വർണ്ണവും മോഷണം പോയത്.തുടർന്ന് ചക്കരക്കൽ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Share This Article
error: Content is protected !!