തളിപ്പറമ്പ് : എം.വി.ഐ.യുടെ വാഹനപരിശോധനയ്ക്കിടെ തർക്കവും ബഹളവും. ഒടുവിൽ പോലീസെത്തി ലാത്തിവീശി ആളുകളെ ഓടിച്ചു. വ്യാഴാഴ്ച രാത്രി ദേശീയപാതയിൽ ടെംപോ സ്റ്റാൻഡിന് സമീപത്തായിരുന്നു സംഭവം.
റോഡിൽ പരിശോധനയ്ക്കെത്തിയ മോട്ടോർ വാഹനവകുപ്പിന്റെ വാഹനത്തിന് ഇൻഷുറൻസ് ഇല്ലെന്ന വാദവുമായി ഒരു സംഘമെത്തി. ഇവർ ഉദ്യോഗസ്ഥരോട് തർക്കിച്ചതോടെ റോഡിൽ ആൾക്കൂട്ടമായി. ഇതറിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്. കൂടിനിന്നവർക്കുനേരേ പോലീസ് ലാത്തിവീശിയാണ് വാഹനവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലത്തുനിന്നും മാറ്റിയത്.
ഇക്കാര്യം തിരിച്ചറിഞ്ഞ ജനം ഉദ്യോഗസ്ഥരെ റോഡില്‍ തടഞ്ഞു വച്ചു. പോലീസെത്തി ലാത്തി വീശി ജനത്തെ പിരിച്ചു വിട്ടശേഷമാണ് ഉദ്യോഗസ്ഥരെ സ്ഥലത്തു നിന്നും മാറ്റിയത്. തളിപ്പറമ്ബ് ദേശീയപാതയില്‍ ഇന്നലെ രാത്രി 9.15 നാണ് സംഭവം.