കണ്ണാടിപ്പറമ്പ: ലോക വനിത ദിനമായ Feb. 8 ന് അഖില കേരള മാരാർ ക്ഷേമ സഭ ചേലേരി യൂണിറ്റും കണ്ണാടിപ്പറമ്പ് യൂണിറ്റും യൂണിറ്റിലെ മുതിർന്ന വനിത നാരായണി മാരസ്സിരേയും നിർമ്മല സുബ്രഹ്മണ്യനേയും യഥാക്രമം അവരവരുടെ വസതിയിൽ യൂണിറ്റംഗങ്ങൾ എത്തി ആദരിച്ചു.
ചടങ്ങിൽ മുഖ്യാഥിതിയായി സംസ്ഥാന പ്രസിഡൻ്റ് ശ്രീ.എൻ.ഇ.ഭാസ്കര മാരാർ പങ്കെടുത്ത് സംസാരിച്ചു. മുതിർന്ന വനിതയെ സംസ്ഥാന സമിതി അംഗം ശ്രീമതി. ജ യശ്രീ പൊന്നാടയണയിച്ചും യൂണിറ്റ് പ്രസിഡൻറ് ശ്രീ.എം.സുധാകര മാരാർ ഉപഹാരം നല്കിയും ആദരിക്കുകയുണ്ടായി. ആശംസയർപ്പിച്ച് ജില്ല ജോ. സെക്രട്ടറി ശ്രീ.പി.വി.വേണുഗോപാല മാരാർ മറ്റു മുതിർന്ന അംഗങ്ങൾ സംസാരിച്ചു.