പുല്ലൂപ്പി: വാർഷികാഘോഷം നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശന്റെ അധ്യക്ഷത യിൽ അഴീക്കോട് എം എൽ എ ശ്രീ സുമേഷ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു. 12 ആം വാർഡ് മെമ്പർ ശ്രീമതി മിഹ്റാബി ടീച്ചർ, മുസമ്മിൽ എം, രംഹ്മത്തുള്ള മൗലവി,ഹംസ കെസി, അജ്മൽ മാസ്റ്റർ ആശംസ അർപ്പിച്ച് സംസാരിച്ചു.വിരമിക്കുന്ന പ്രധാന അധ്യാപികക്കുള്ള സ്നേഹോപകാരവും, എൽ എസ് എസ് ,അൽമാഹിർ സ്കോളർഷിപ്പ് കിട്ടിയ കുട്ടികൾക്കുള്ള ഉപഹാരവും എം എൽ എ നർവഹിച്ചു. പി ടി എ പ്രസിഡൻറ് ശ്രീ നിയാസ് കെ വി സ്വാഗതവും, കെ സി മൊയ്‌ദീൻ മാസ്റ്റർ നന്ദി യും രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ വിവിധങ്ങളായ കലാ പരിപാടികൾ അരങ്ങേറി.