വിവാദ ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു

kpaonlinenews

കൊ​ച്ചി: സ്വ​യംപ്ര​ഖ്യാ​പി​ത ആ​ള്‍​ദൈ​വ​മാ​യി​രു​ന്ന സ​ന്തോ​ഷ് മാ​ധ​വ​ന്‍(50) അ​ന്ത​രി​ച്ചു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണു സ​ന്തോ​ഷി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ക​യും അ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത കു​റ്റ​ത്തി​ന് സ​ന്തോ​ഷ് മാ​ധ​വ​ന്‍ എ​ന്ന സ്വാ​മി അ​മൃ​ത ചൈ​ത​ന്യ​യെ കോ​ട​തി 16 വ​ര്‍​ഷ​ത്തെ ത​ട​വി​ന് ശി​ക്ഷി​ച്ചി​രു​ന്നു.

ഗ​ള്‍​ഫ് മ​ല​യാ​ളി​യാ​യ ഒ​രു സ്ത്രീ​യി​ല്‍ നി​ന്ന് 45 ല​ക്ഷം ത​ട്ടി​ച്ചു എ​ന്ന കേ​സും ഇ​യാ​ള്‍​ക്കെ​തി​രെ​യു​ണ്ടാ​യി​രു​ന്നു.‌ ആ​യു​ധ ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ ഇ​ന്‍റ​ർ​പോ​ൾ അ​ന്വേ​ഷി​ക്കു​ന്ന രാ​ജ്യാ​ന്ത​ര കു​റ്റ​വാ​ളി പ​ട്ടി​ക​യി​ലും സ​ന്തോ​ഷ് മാ​ധ​വ​ന്‍റെ പേ​രു​ണ്ടാ​യി​രു​ന്നു.

അ​റ​സ്റ്റു ചെ​യ്യ​പ്പെ​ടു​മ്പോ​ള്‍ കൊ​ച്ചി​യി​ല്‍ ശാ​ന്തി തീ​ര​മെ​ന്ന പേ​രി​ല്‍ ഒ​രു ആ​ശ്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു സ​ന്തോ​ഷ് മാ​ധ​വ​ന്‍. 2009 മേ​യി​ലാ​ണ് സ​ന്തോ​ഷ് മാ​ധ​വ​നെ എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ൽ സെ​ഷ​ന്‍​സ് കോ​ട​തി 16 വ​ര്‍​ഷം ത​ട​വി​ന് വി​ധി​ച്ച​ത്. എ​ട്ടു​വ​ർ​ഷ​ത്തെ ജ​യി​ൽ​വാ​സ​ത്തി​ന് ശേ​ഷം 2017ൽ ​ജ​യി​ൽ​മോ​ചി​ത​നാ​യി.

പിന്നീട് പുറംലോകവുമായി അധികം ബന്ധമില്ലാതെയായിരുന്നു ജീവിതം. സന്തോഷ് മാധവൻ അനധികൃതമായി കയ്യടക്കിവച്ചിരുന്ന ഭൂമി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.

Share This Article
error: Content is protected !!