അന്താരാഷ്ട്ര വനിതാ ദിനാചരണം സംഘടിപ്പിച്ചു

kpaonlinenews

നാറാത്ത് ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ നിയമസേവന അതോറിറ്റി കണ്ണൂർ, തലശ്ശേരിയുടെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി വനിത നിയമ ശില്പശാലയും ഡിജിറ്റൽ സാക്ഷരത- ഡിജിസഭയും ഹരിത കർമ്മ സേന അംഗങ്ങളെ ആദരിക്കലും പരിപാടി സംഘടിപ്പിച്ചു. പരിപാടി സബ് ജഡ്ജ് ബിൻസി ആൻ പീറ്റർ ജോസഫ് ഉദ്ഘാടനം ചെയ്തു. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ അദ്ധ്യക്ഷത വഹിച്ചു. നവ കേരള മിഷൻ ജില്ലാ കോഡിനേറ്റർ ഇ കെ സോമശേഖരൻ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. അഡ്വ: എ. കെ ധനലക്ഷ്മി വിഷയാവതരണം നടത്തി. തുടർന്ന് ശുചിത്വ ആരോഗ്യ ബോധവൽക്കരണ വിൽകലാമേളയും അരങ്ങേറി. പരിപാടിയിൽ നിഷ കെ പി, ജയകുമാർ പി കെ, ശോഭ, റസീല കെ എൻ, രാഹുൽ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Share This Article
error: Content is protected !!