കണ്ണൂർ: അന്താരാഷ്ട്ര വനിത ദിനം പ്രമാണിച്ച് ശ്രീ ശങ്കരാ ആദ്ധ്യാത്മിക പഠന ഗവേഷണ കേന്ദ്രം ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച വനിതാ ജനപ്രതിനിധിക്കുള്ള ശ്രീശങ്കരം സദ്ഭാവന പുരസ്കാരം ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിനക്ക് നൽകും. 10001 രൂപയും പ്രശസ്തി പത്രവും ഉപഹാരവുമാണ് പുരസ്കാരം.പുരസ്കാര സമർപ്പണം മാർച്ച് 8-ന് വൈകുന്നേരം 3 മണിക്ക് കണ്ണൂർ മഹാത്മന്ദിരം ഓഡിറ്റോറിയത്തിൽ നടക്കും. ആധ്യാത്മിക – സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കും.ഡോ കെ വി ഫിലോമിന
ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ആയി പ്രവർത്തിച്ചുവരുന്നു.
ജില്ലാപഞ്ചായത് അംഗം ,
എസ് ഇ എസ് കോളേജ് പ്രൊഫസർ ,
യു ജി സി വിദഗ്ധ സമിതി അംഗം ,
സൗത്ത് സോൺ കൾച്ചറൽ സെന്റർ നിർവാഹക സമിതി അംഗം,
ഫോക്‌ലോർ അക്കാദമി നിർവാഹക സമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ച ഡോ. കെ വി ഫിലോമിന
ഡിസി ബുക്ക്സ് , ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളിലൂടെ 9 ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ചെറുകഥാ സമാഹാരം , വിദ്യാഭ്യാസത്തെ സംബന്ധിച്ച ലേഖനങ്ങൾ ഉൾപ്പെടുന്ന ലേഖന സമാഹാരം , ആദിവാസി സമൂഹത്തെ സംബന്ധിച്ച ഗ്രന്ഥങ്ങൾ എന്നിവ ഇവയിൽ ചിലതാണ് .
ഉത്തര കേരളത്തിലെ വേട്ടുവർ എന്ന ഗ്രന്ഥത്തിന് , ഗ്രന്ഥ രചനക്കുള്ള സംസ്ഥാന അവാർഡ് നേടി .
വൈ എം സി എ അവാർഡ് , ബാലൻ വി കാളിയത് അവാർഡ് എന്നിവ നേടി .
കണ്ണൂർ യൂണിവേഴ്സിറ്റി റിസേർച് ഗൈഡ് , എന്നനിലയിൽ 5 വിദ്യാർത്ഥികളുടെ തീസിസ് ഗൈഡ് ചെയ്ത്. പി എഛ് ഡി നേടിക്കൊടുത്തു . 2005 -ൽ ഉത്തര കേരളത്തിലെ വേട്ടുവർ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി .
ഓൾ ഇന്ത്യ റേഡീയോ യിലൂടെ നിരവധി പ്രഭാഷണങ്ങൾ ചെയ്തു . അത് പിന്നീട് കുടുംബം സമൂഹം ചില നേർക്കാഴ്ചകൾ എന്ന പേരിൽ പുസ്തകമായി കൈരളി ബുക്ക്സ് പ്രസിദ്ധീകരിച്ചു .
യു ജി സി ഗ്രാന്റോടുകൂടി ഉത്തര കേരളത്തിൽ മലയർ എന്ന വിഷയത്തെ അടിസ്ഥാനമാക്കി പുസ്തകം പ്രസിദ്ധീകരിച്ചു .
Folk Arts of Kerala എന്ന ഇംഗ്ലീഷ് പുസ്തകം രാജാറാം മോഹൻ റോയി ഇൻസ്റ്റിറ്റ്യൂട്ട് (കൽക്കട്ട )പ്രസ്ദ്ധീകരിച്ചു . കേരളത്തിനകത്തും പുറത്തും വലിയ ശ്രദ്ധ നേടി .
ശ്രീകണ്ഠപുരം നഗര സഭയുടെ ചെയർപേഴ്സൺ എന്ന നിലക്ക് സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു . ശ്രീ ശങ്കരം മഹാശിവരാത്രി ആഘോഷത്തോടനുബന്ധിച്ചുള്ള ചടങ്ങിലാണ് പുരസ്കാര സമർപ്പണം. ശ്രീശങ്കരം നടത്തിയ വിവിധ മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.