നാളെ റേഷൻ കടകളടച്ച് സമരം നടത്തുമെന്ന് വ്യാപാരികൾ

kpaonlinenews

റേഷൻ വ്യാപാരികളോട് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കാട്ടുന്ന നിഷേധാത്മക നിലപാടുകൾക്ക് എതിരെ ഏഴിന് വ്യാഴാഴ്ച സംസ്ഥാനത്തെ റേഷൻ കടകളടച്ച് ജില്ലാ കേന്ദ്രങ്ങളിൽ മാർച്ചും ധർണയും നടത്തുമെന്ന് വ്യാപാരി സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു.

സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ സംഘനകളായ എ കെ ആർ ആർ ഡി എ, കെ ആർ ഇ യു (സി ഐ ടി യു), കെ എസ് ആർ ആർ ഡി എ എന്നിവ ചേർന്നതാണ് സംയുക്ത സമരസമിതി.

പൊതുവിതരണ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക, റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരിക്കുക, കെ ടി പി ഡി എസ് ആക്ടിലെ അപാകതകൾ പരിഹരിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

Share This Article
error: Content is protected !!