ചേലേരി: ചേലേരി എ യു പി സ്കൂൾ വാർഷികാഘോഷം നാളെ (വ്യാഴം) നടക്കും.
വൈകീട്ട് 5.30ന് വാർഡ് മെമ്പർ അജിത ഇ.കെ ഉദ്ഘാടനം ചെയ്യും. മെഗാ തിരുവാതിര, മെഗാ ഒപ്പന,
150 ൽ അധികം കുട്ടികൾ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ,
വിദ്യാഭ്യാസ സപ്ലിമെന്റ് പ്രകാശനം,
എം.പി തമ്പാൻ നമ്പ്യാർ, എം.പി ശാന്തകുമാരി ടീച്ചർ, പി.എം മുഹമ്മദ് കുഞ്ഞി മാസ്റ്റർ എന്നിവരുടെ പേരിൽ കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ
എൻഡോവ്മെന്റ് വിതരണം, പ്രീ പ്രൈമറി കുട്ടികളുടെ കലാപരിപാടികൾ തുടങ്ങിയവ നടക്കും.